KOYILANDY DIARY.COM

The Perfect News Portal

തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്‌ കുട്ടികൾ മുങ്ങിമരിച്ചു

പറവൂർ: തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന്‌ കുട്ടികൾ മുങ്ങിമരിച്ചു. പറവൂർ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവി​ന്റെയും കവിതയുടെയും മകൾ ശ്രീവേദ (10), കവിതയുടെ സഹോദരപുത്രൻ, മന്നം തളിയിലപ്പാടം വീട്ടിൽ വിനുവിന്റെയും നിതയുടെയും മകൻ അഭിനവ് (കണ്ണൻ 13), കവിതയുടെ സഹോദരി വിനിതയുടെയും ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വീട്ടിൽ -രാജേഷിന്റെ മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.

അ​ഗ്നി രക്ഷാസേനയും വെടിമറയിൽനിന്നുള്ള മുങ്ങൽ വിദ​ഗ്ധരും നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി 7.30ന് ശ്രീവേദയുടെ മൃതദേഹവും പത്തരയോടെ മറ്റു രണ്ടുപേരുടെ മൃതദേ​ഹങ്ങളും കണ്ടെത്താനായത്. മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തട്ടുകടവ് പാലത്തി​ന്റെ അടിയിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. വള്ളംകളി നടക്കുന്ന, ഒഴുക്കുകൂടിയ സ്ഥലമാണിത്.

Advertisements