KOYILANDY DIARY.COM

The Perfect News Portal

മടുർ വനത്തിനുള്ളിൽ നിന്ന്‌ നാടന്‍ തോക്കുമായി മൂവർ സംഘം പിടിയിൽ

.

ഇരുളം: ബീനാച്ചി – കേണിച്ചിറ റോഡിന് സമീപം മടുർ വനത്തിനുള്ളിൽ നിന്ന്‌ നാടന്‍ തോക്കുമായി മൂവർ സംഘം പിടിയിൽ. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ്‌ കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ്‌ സാലിഹ് (39), ജുനൈദ് (34) എന്നിവരെ നാടൻ തോക്കും തിരകളുമായി വനംവകുപ്പ്‌ പിടികൂടുന്നത്‌.

 

വേട്ടയ്‌ക്കായാണ്‌ പ്രതികൾ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വനത്തിനുള്ളിൽ കടന്നത്‌. പ്രതികൾ സ്ഥിരമായി താമരശേരി അമരാട്, കക്കയം, വയനാട് വനങ്ങളിൽ വേട്ട നടത്തി കാട്ടിറച്ചി വിൽപ്പന നടത്തുന്നവരാണെന്ന്‌ ചെതലത്ത് റെയ്‌ഞ്ച് ഫോറസ്റ്റ്‌ ഓഫീസർ എം കെ രാജീവ്‌ കുമാർ പറഞ്ഞു. ഇരുളം ഫോറസ്റ്റ്‌ ഓഫീസർ എം എസ് സുരേഷ്‌, ഉദ്യോഗസ്ഥരായ വിനീഷ് കുമാർ, ജയേഷ്, വാച്ചർമാരായ ദേവൻ, സുരേഷ്, ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisements

 

Share news