മൂടാടി ശ്രീ ഉരുപുണ്യകാവ് കുംഭ വാവ് ബലിക്ക് ആയിരങ്ങൾ തർപ്പണം നടത്തി
.
മൂടാടി: ശ്രീ ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ കുംഭ വാവ് ബലി തർപ്പണത്തിന് ഭക്തജനത്തിരക്ക്. ആയിരങ്ങൾ പിതൃബലി തർപ്പണം ചെയ്തു.
ക്ഷേത്ര സ്ഥാനീയൻമാരായ ശങ്കരനാരായണൻ നമ്പീശൻ, നാരായണൻ നമ്പീശൻ, വേണു നായർ, മുരളി നമ്പീശൻ ബൈജു സ്ഥാനീയൻ, കുമാരൻ സ്ഥാനീയൻ,
സ്ഥാനീയ സഹായി മനോജ്, മോഹനൻ, ഷൈജിത്ത്, അസ്ഥിത്തറ സ്ഥാനീയൻ സുധാകരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഭക്തജനങ്ങൾക്ക് ലഘുഭക്ഷണ വിതരണവും നടന്നു. ക്ഷേത്ര ആഘോഷ കമ്മറ്റി, മാതൃസമിതി പ്രവർത്തകർ സേവനം നടത്തി.



