തൊറോത്ത് ശങ്കരൻ മാസ്റ്ററുടേയും, ശശി തൊറോത്തിന്റെയും സ്മരണ പുതുക്കി

കൊയിലാണ്ടി: തൊറോത്ത് ശങ്കരൻ മാസ്റ്ററുടേയും, ശശി തൊറോത്തിന്റെയും സ്മരണകൾ പ്രവർത്തകർക്ക് ശക്തി പകരുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പർ കെ. രാമചന്ദ്രൻമാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.മുരളീധരൻ തൊറോത്ത്, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, അരുൺ മണമൽ, വി.വി. ഗംഗാധരൻ, വാസുദേവൻ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. കാമ്പസുകളിൽ നിന്ന് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗം അനുമോദിച്ചു.

