KOYILANDY DIARY.COM

The Perfect News Portal

നമുക്കൊരു ബുദ്ധിമുട്ട് വന്നാൽ കൂടെ നിൽക്കുന്ന സർക്കാരാണിത്; മീനാക്ഷി

.

തിരുവനന്തപുരം: നമുക്കൊരു ബുദ്ധിമുട്ട് വന്നാൽ കൂടെ നിൽക്കുന്ന സർക്കാരാണിതെന്ന് ചലച്ചിത്രതാരം മീനാക്ഷി. 2025- 26 വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റായ ‘വർണ്ണചിറകുകളു’ടെ വേദിയിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടക്കുന്ന വർണ്ണച്ചിറകുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ കഴിയുന്ന ഒരു മന്ത്രിയാണ് വീണ ജോർജ് എന്നും മീനാക്ഷി പറഞ്ഞു. താനിവിടെ നിൽക്കുന്നതും അതിനുള്ള അവസരം ലഭിച്ചതും സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. നമ്മെ കേൾക്കാൻ ആളുള്ള കാലഘട്ടമാണ് കേരളത്തിലേതെന്നും മീനാക്ഷി പറഞ്ഞു. 22 മത്സരയിനങ്ങളിലായി 1000 വിദ്യാർത്ഥികളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.

 

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉജ്ജ്വല ബാല്യ പുരസ്കാരവും സമ്മാനിച്ചു. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളാണ് വർണ്ണചിറകുകളുടെ ഭാഗമാകുന്നത്. പഠനത്തോടൊപ്പം വിവിധ കലാ, കായിക, സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി വിദ്യാർത്ഥികളുടെ വേദിയായി വർണ ചിറകുകൾ മാറി. ഇത്തവണ നിർഭയ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി 22 മത്സര ഇനങ്ങളിലായി 1000ത്തോളം പേരാണ് ചിൽഡ്രൻസ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉജ്ജ്വല ബാല്യ പുരസ്‌കാരവും മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു.

Advertisements

 

Share news