തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിവെച്ചത്. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. ഒക്ടോബർ 4 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും. ഏജന്റ്മാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.

ലോട്ടറിയുടെ ജിഎസ്ടി കേന്ദ്ര സർക്കാർ 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് ആക്കിയതോടെ ടിക്കറ്റ് വിറ്റു പോകുന്നതിൽ ചെറിയ പ്രതിസന്ധി നേരിട്ടതിനാലാണ് ഏജൻ്റുമാർ നറുക്കെടുപ്പ് തിയതി നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

