തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’ പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി വിനോദ് മാരാർ, ഗംഗാധരൻ കാഞ്ഞിലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങുകേളിയോടെ
ഉദ്ഘാടന സമ്മേളനം കവിയും ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് മുഖ്യാതിഥി ആയി.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം ഹഫ്സമനാഫ്, വാർഡ് മെമ്പർ, നളിനി കെ എം പിടിഎ പ്രസിഡണ്ട് കെ കെ ഫാറൂക്ക്, എച്ച് എം സി ചെയർമാൻ ഷിജു പി കെ ,സ്കൂൾ മാനേജർ ടി. കെ ജനാർദ്ദനൻ, പ്രിൻസിപ്പൽ ടി കെ ഷെറീന, എച്ച് എം. കെ കെ വിജിത റിട്ട എച്ച് എം. എം സി മമ്മദ്കോയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ വാഴയിൽ ശിവദാസൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. രാമചന്ദ്രൻ പൂർവ്വ അധ്യാപകരെ ആദരിച്ചു.

തിരുവരങ്ങ് നാദവിസ്മയം പദ്മനാഭൻ കാഞ്ഞിലശ്ശേരി,സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, വിഷ്ണു പ്രസാദ് കാഞ്ഞിലശ്ശേരി, സബിൽ കാഞ്ഞിലശ്ശേരി,
അശോകൻ കാഞ്ഞിലശ്ശേരി എന്നീ പൂർവ്വ വിദ്യാർത്ഥികൾ അണിനിരന്ന വാദ്യ മേളം 76 ബാച്ച് അവതരിപ്പിച്ച തിരുവാതിരക്കളി, 94 ബാച്ച് അവതരിപ്പിച്ച ഒപ്പന,
ശശി പൂക്കാട് പത്മനാഭൻ കാഞ്ഞിലശ്ശേരി അവതരിപ്പിച്ച മ്യൂസിക്കൽഫ്യൂഷൻ,
ശതനൃത്തവിസ്മയം ഷോളി പൂക്കാടിന്റെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ അണിനിരന്ന ക്ലാസിക്കൽ ഫ്യഷൻ 94 ബാച്ച് കരോക്ക സോളോഡാൻസ് എസ് ബി ആതിര, എസ് ബി ദേവാനന്ദയുടെ സെമി ക്ലാസിക്കൽ നൃത്തം, 91 ബാച്ചിന്റ ഫ്യൂഷൻ ഡാൻസ്, 86 ബാച്ചിന്റെ ഗ്രൂപ്പഡാൻസ്, നാടകം, ഷോർട്ട് ഫിലിം എന്നിവ അവതരിപ്പിച്ചു.



