KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ശതവാർഷിക ആഘോഷം ‘തിരുശതം’ സമാപിച്ചു

.
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ശതവാർഷികാഘോഷ സമാപനം ‘തിരുശതം’ പൂർവ്വ വിദ്യാർത്ഥി മഹാ സംഗമവും യാത്രയയപ്പും സമാപിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കു ശേഷം വൈകീട്ട് സമാപന സമ്മേളനവും യാത്രയയപ്പും നടക്കും. സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ ശാന്ത. കെ, രത്നവല്ലി വി. കെ, ശ്രീജ കെ, അനീശൻ കെ, ഓഫീസ് ക്ലാർക്ക് രാമകൃഷ്ണൻ കെ എന്നിവർക്കു യാത്രയയപ്പും നൽകുന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ അജയ്ബോസ് അധ്യക്ഷത വഹിക്കും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് മുഖ്യാതിഥി. ഗ്രാമ പഞ്ചായത്ത് മെമ്പർ നിർമ്മല സി. പി ആശംസകൾ നേരും. പ്രിൻസിപ്പൽ ടി. കെ. ഷെറീന, ഹെഡ് മിസ്ട്രസ് കെ. കെ. വിജിത, മാനേജർ ടി. കെ. ജനാർദനൻ, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കെ. കെ, എസ്. എം. സി. ചെയർമാൻ ഷിജു പി. കെ. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, അധ്യാപക പ്രതിനിധികൾ, പങ്കെടുത്തു. രാത്രി പ്രശസ്ത ഗായകർ ആസിഫ് കാപ്പാട് നയിക്കുന്ന ശത നിലാവ് പാട്ടിന്റെ പാലാഴി  ഗാനോത്സവം.
Share news