KOYILANDY DIARY.COM

The Perfect News Portal

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടം സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബസിന്റെ ടയറുകൾക്ക് കുഴപ്പില്ലെന്നും ബ്രേക്ക് സിസ്റ്റത്തിന് തകരാറുകളില്ലെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചിരുന്നു. ആനക്കാംപൊയിൽ സ്വദേശികളായ ത്രേസ്യാമ്മ മാത്യു, കമല എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്.

Share news