അനുമതി ഇല്ലാതെ പ്രവർത്തിച്ച തിരുവങ്ങൂരിലെ തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി
.
തിരുവങ്ങൂർ ടൗണിൽ സർവീസ് റോഡിന് സമീപമുള്ള തിരുവങ്ങൂരിലെ തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം ഇതുവരെയും തുറന്ന് പ്രവർത്തിച്ചത്. യാതൊരു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്നത്. കൂടാതെ മാലിന്യങ്ങൾ അലക്ഷ്യമായി പൊതു റോഡിന് സമീപം കൂട്ടിയിടുകയും, മലിന ജലം പൊതു റോഡിന് സമീപത്തുകൂടെ ഒഴുക്കുകയും ചെയ്യുന്നതായി നാട്ടുകാരുടെ പരാതി നിലനിൽക്കുകയായിരുന്നു.
.

.
ജലത്തിൻ്റെ ഗുണനിലവാര പരിശോധന നടത്താതെയാണ് കുടിവെള്ളം ആവശ്യക്കാർക്ക് വില്പ്പന നടത്തിയത്. ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികളെ ഉപയോഗിച്ചാണ് കൊണ്ട് ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്, പകർച്ച വ്യാധികൾ, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തി ചെയ്യരുതെന്നുള്ള ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചതായും കണ്ടെത്തി.
.

.
ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും അടുക്കളയിലും യാതൊരു സുരക്ഷാ കവചങ്ങളും ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ നായ, പൂച്ച, എലി മറ്റു മൃഗങ്ങളുടെ സാന്നിധ്യം എന്നിവ ഹോട്ടലിൽ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വിൽപ്പന തീയതി കഴിഞ്ഞ പാലും പാൽ ഉൽപ്പന്നങ്ങളും സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
.

.
തിരുവങ്ങൂർ ടൗണിലെ ന്യൂ ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഉടമയ്ക്ക് രണ്ടു ദിവസത്തെ സമയം നൽകി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി. പരിശോധനയ്ക്ക് തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി നേതൃത്വം നൽകി.



