തിക്കോടി ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
തിക്കോടി ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രവും 16-ാം വാർഡ് ആരോഗ്യ, വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ “ജീവതാളം “രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ ക്യാമ്പിൽ ഗർഭാശയ ഗളം, സ്തനാർബുദം, വായിൽ ഉണ്ടാവുന്ന ക്യാൻസർ എന്നിവയെ കുറിച്ച് സ്ക്രീനിംഗ് നടന്നു.

വാർഡ് മെമ്പർ സുവീഷ് പള്ളത്താഴ ഉദ്ഘാടനം ചെയ്ത പരിപാടിയ്ക്കു വാർഡ് വികസന സമിതി അംഗം നസീമ ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രകാശൻ (ജെ എച്ച് ഐ), സതി പി കെ (ജെ പി എച്ച് എൻ), ഉണ്ണിമായ മുകുന്ദൻ (എം എൽ എസ് പി) സുജാത ഭഗവതി ശൈലജ പള്ളിത്താഴ, ഗായത്രി പ്രബീഷ് സുശീല കിഴക്കെത്തായത്തു എന്നിവർ നേതൃത്വം നൽകി. എംഎംസിയിലെ ഡോക്ടറുടെ സേവനവും ക്യാമ്പിനെ ശ്രദ്ധേയമാക്കി. ആശാവർക്കർ ലത സ്വാഗതം പറഞ്ഞു.
