KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം അടിയന്തരമായി പുന:സ്ഥാപിക്കണം: കെഎസ്എസ്പിയു

തിക്കോടി: നൂറുകണക്കിന് വിനോദ സഞ്ചാരികൾ നിത്യേന സന്ദർശനം നടത്തുന്ന തിക്കോടി ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷികം ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ടി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു പടിക്കൽ വാർഷിക റിപ്പോർട്ടും, ട്രഷറർ വി.ടി ഗോപാലൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
.
.
തുടർന്ന്  ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എ.എം കുഞ്ഞിരാമൻ, മുൻ ജില്ല കമ്മിറ്റി അംഗം വി പി നാണു മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് പത്മനാഭൻ മാസ്റ്റർ, സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇല്ലത്ത് രാധാകൃഷ്ണൻ, പുൽപ്പാണ്ടി മോഹനൻ മാസ്റ്റർ, ടി .എൻ ബാലകൃഷ്ണൻ, ആമിന ടീച്ചർ എന്നിവർ സംസാരിച്ചു. 
പുതിയ ഭാരവാഹികളായി പി.ടി ബാബു മാസ്റ്റർ (പ്രസിഡണ്ട്), ബാബു പടിക്കൽ (സെക്രട്ടറി), വി.ടി.ഗോപാലൻ മാസ്റ്റർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. ഹരീന്ദ്രൻ മാസ്റ്റർ വരണാധികാരിയായി മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ കൺസഷൻ പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Share news