KOYILANDY DIARY.COM

The Perfect News Portal

മുതലപ്പൊഴിയിൽ ഇന്ന് പൊഴി മുറിക്കില്ല; സമരക്കാരുമായി ചർച്ച നടത്തി

മുതലപ്പൊഴിയിൽ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് പൊഴി മുറിക്കൽ നടപടികൾ തുടങ്ങാനായില്ല. ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർ സമരക്കാരുമായി സംസാരിച്ചു. നാല് ദിവസത്തിനുള്ളിൽ പൊഴി മുറിച്ച് മത്സ്യബന്ധനത്തിന് അവസരം ഒരുക്കാം എന്ന് ഉറപ്പു നൽകിട്ടും സമരക്കാർ പിന്മാറിയില്ല. പിന്നീട് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് പോലീസിനെ സമരസ്ഥലത്ത് നിന്ന് പിൻവലിച്ചു.

കഴിഞ്ഞ ദിവസം മന്ത്രിമാരായ സജി ചെറിയാന്റെയും വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴിയിൽ പൊഴിമുറിച്ച് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചത്. പക്ഷേ പോലീസും അധികൃതരും എത്തിയതോടെ സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തി. ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ മത്സ്യത്തൊഴിലാളികളോട് സംസാരിച്ചു. നാല് ദിവസത്തിനുള്ളിൽ പൊഴി മുറിച്ച് മത്സ്യബന്ധനത്തിന് അവസരം ഒരുക്കാം എന്ന് ഉറപ്പുനൽകി. ഉദ്യോഗസ്ഥർ പോലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയിട്ടും സമരക്കാർ പിന്മാറില്ല.

 

 

പൊഴി മുറിച്ചുമാറ്റി മണൽ മാറ്റിയാൽ വൻകിട വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് പോകാൻ ആകും എന്നാണ് അധികൃതർ പറയുന്നത്. പക്ഷേ ഇത് മുഖവിലയ്ക്കെടുക്കാൻ സമരക്കാർ തയ്യാറാകുന്നില്ല. സമരക്കാരുമായി ഇനിയും തുടർച്ച ചർച്ച നടത്തും. ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ ആകും എന്നതാണ് സർക്കാർ കരുതുന്നത്.

Advertisements
Share news