KOYILANDY DIARY.COM

The Perfect News Portal

പുനർജനി കേസ് ശുപാർശ രാഷ്ട്രീയ ആയുധമാക്കേണ്ട കാര്യമില്ല; മന്ത്രി വി ശിവൻകുട്ടി

.

പുനർജനി കേസ് ശുപാർശ രാഷ്ട്രീയ ആയുധമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ശബരിമലയിൽ നടന്ന പോലെയുള്ള കൊള്ളയാണ് പുനർജനി കൊള്ളയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 19 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെതിരെ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ഉദ്യോഗസ്ഥർ അന്വേഷണം നടത്തില്ല.

 

കരിവാരിത്തേക്കാനായി ആരും ഒരു റിപ്പോർട്ടും നൽകില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ഭയപ്പെടുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പേടിച്ചുപോയി എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തെ ലളിതവൽക്കരിക്കുകയാണ് ചെയ്യുന്നത്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

 

നേമം സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നേമത്തേക്ക് ഞാനില്ല. രണ്ട് തവണ വിജയിച്ചു, ഒരു തവണ പരാജയപ്പെട്ടു. ഞങ്ങളാരും സ്വന്തമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവരല്ല. തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Share news