ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വെയ്ക്കേണ്ട കാര്യമില്ല; മന്ത്രി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വെയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. അതുകൊണ്ട് പറഞ്ഞതിലും നേരത്തെ തന്നെ ഹൈക്കോടതിയിൽ സമർപ്പിച്ചുവെന്നും ഏറ്റവും വേഗത്തിൽ തന്നെ എസ്ഐടിക്ക് പൂർണമായി റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന നിലപാടാണ് സർക്കാറിന്. ഷൂട്ടിംഗ് സെറ്റിൽ പരാതി ഉയർന്നാൽ പരിശോധിക്കുവാനുള്ള നടപടി ഉണ്ടാകും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടതി വിമർശനം എന്നത് രാഷ്ട്രിയ നാടകം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘കോടതി പറഞ്ഞത് കൂടുതൽ പരിശോധന വേണമെന്നാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അത് അന്വേഷിക്കുന്നുണ്ട്. വിമർശനം എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം. കോടതി സ്വീകരിച്ചത് ഉചിതമായ നിലപാട് അതിനെ സർക്കാർ സ്വാഗതം ചെയ്യുന്നു’- മന്ത്രി പറഞ്ഞു. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗമുള്ളതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് എന്തും പറയാമെന്ന് വിമർശിച്ച മന്ത്രി
സർക്കാരിന് രാഷ്ട്രീയം ഇല്ല എന്നും വ്യക്തമാക്കി.

