KOYILANDY DIARY

The Perfect News Portal

ആദായ നികുതി പരിധിയിൽ ഇളവുകൾ ഇല്ല

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആദായ നികുതി പരിധി സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ ഇല്ല. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും ധന മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് വർഷങ്ങളിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ ധ്വനിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. വലിയ പ്രഖ്യാപനങ്ങൾ ഒന്നിമില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിരിക്കെ നേട്ടങ്ങളുടെ പട്ടിക നിരത്തുകയാണ് ചെയ്തത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ്. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ബാധ്യസ്ഥമാവും. 

 

സെക്ഷൻ 80 സി, സെക്ഷൻ 80 ഡി തുടങ്ങി വിഭാഗങ്ങൾക്ക് കീഴിൽ നികുതി ഇളവ് പരിധികളിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2023ലെ ബജറ്റിൽ നിരവധി മാറ്റങ്ങൾ ആദായ നികുതി രംഗത്ത് കൊണ്ടുവന്നിരുന്നു. ഇത്തവണത്തെ ബജറ്റിൽ അടിസ്ഥാന ഇളവ് പരിധിയിൽ (Basix Exemption Limit) അര ലക്ഷം രൂപയുടെയെങ്കിലും വര്‍ദ്ധനവ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ ഉയർന്നത്. മാറ്റം വരുത്താൻ സർക്കാർ തുനിഞ്ഞിട്ടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചതായി മന്ത്രി നിർമ്മല പറഞ്ഞു.

Advertisements