പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണം; നാല് ലക്ഷം രൂപ നഷ്ടമായി

തിരുവനന്തപുരം: പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. കഫറ്റീരയയില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപ മോഷണം പോയി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്.
