KOYILANDY DIARY.COM

The Perfect News Portal

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: ചാലക്കുടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ടതിന് പിന്നാലെ തെറിച്ചുവീണ ചാലക്കുടി സ്വദേശി  പരിക്കേറ്റ ഷാജിയെ ചാലക്കുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ തല പൊട്ടി അബോധാവസ്ഥയിലായ യുവാവിനെ വിദഗ്ഗ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് കൊണ്ടുപോകും
ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ യുവാവ് പ്രശ്നം ഉണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു ഇവിടെ വച്ച് ഇറങ്ങിയോടിയ ഷാജി, തൊട്ടടുത്തുള്ള ട്രാൻസ്ഫോർമറിലേക്ക് ഓടി കയറുകയായിരുന്നു.
ഉടൻ തന്നെ കെഎസ്ഇബിയിൽ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. ഉടൻ തന്നെ തെറിച്ചു വീണ യുവാവിന് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റാണ് ഷാജി അബോധാവസ്ഥയിലായത് ഉടൻ തന്നെ ചാലക്കുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
Share news