മാരക മയക്കുമരുന്നുമായി യുവാവ് പോലീസിന്റെ പിടിയിൽ

കോഴിക്കോട് മാരക മയക്കുമരുന്നായ 400 ഗ്രാം ആഷിഷുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് കോളേജിനടുത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബിൻ്റെ മകൻ ഷാഹുൽഹമീദ് (30) ആണ് പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ചു മയക്കു മരുന്ന് വിൽപ്പനയും ഉപയോഗവും നടന്നു വരുന്നതായുള്ള വിവരത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ അസി. പോലീസ് കമ്മീഷണറുടെ കീഴിലുള്ള DANSAF സ്ക്വാഡും ടൗൺ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ച് സ്റ്റാർ ബക്സ് ഹോട്ടലിനു സമീപത്ത് വെച്ച് ഇയാളെ പോലീസ് പിടികൂടിയത്.

ഉത്തരേന്ത്യയിൽ നിന്നും ട്രെയിൻമാർഗ്ഗം കേരളത്തിൽ മയക്കു മരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ ഷാഹുൽ ഹമീദ്. പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം NDPS കോടതിയിൽ ഹാജരാക്കും.
