ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ ലേലം ചെയ്തു: വിറ്റ് പോയത് രണ്ട് കോടി രൂപയ്ക്ക്

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ ലേലം ചെയ്തു. വിറ്റ് പോയത് രണ്ട് കോടി രൂപയ്ക്ക്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം യുവാക്കളാണ് ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോർഡിട്ടിരിക്കുകയാണ് ഈ യുവാക്കൾ.

എലൈറ്റ് ഓസ്ട്രേലിയൻ വൈറ്റ് സിൻഡികേറ്റ് എന്ന സംഘമാണ് ചെമ്മരിയാടിനെ വാങ്ങിയത്. ന്യൂ സൗത്ത് വേൽസിലെ യുവാക്കളാണ് ഇവർ. ചെമ്മരിയാടിന് ‘ എലൈറ്റ് ഷീപ്പ്’ എന്ന് പേരും നൽകി. തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുൻ ഉടമ ഗ്രഹാം ഗിൽമോർ.
