മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വെള്ളയിൽ പുതിയ കടവ്, വലിയവീട് പറമ്പിൽ കോയമോൻ (40) ആണ് മരിച്ചത്. വെള്ളിയിൽ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. പുലർച്ചെ ദേഹാസ്വസത്യം ഉണ്ടായതിനെ തുടർന്ന് സംഘം കൊയിലാണ്ടി തീരത്ത് വള്ളംഅടുപ്പിച്ച് കോയമോനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിച്ചുണ്ട്.
