ഗാസയിൽ അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി
വാഷിങ്ടൺ: ഗാസയിൽ അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. 193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ 153 പേർ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയും പ്രമേയത്തെ പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രയേലും അമേരിക്കയുമുൾപ്പെടെയുള്ള 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
