കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി

ഉള്ളിയേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വയനാട്, വിലങ്ങാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദറിന് യൂണിറ്റ് പ്രസിഡണ്ട് കെ. എം. ബാബു കൈമാറി. ട്രഷറർ ഖാദർ മാതപ്പള്ളി, ടി. പി. മജീദ്, രാജേഷ് ശിവ, ഉദയകുമാർ, ഫൈജാസ്, ഉണ്ണി, റഷീദ എന്നിവർ സന്നിഹിതരായി.
