KOYILANDY DIARY.COM

The Perfect News Portal

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നത്. എഴുന്നൂറോളം പേർക്ക് പരുക്കേറ്റു. മനുഷ്യനിർമിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ.

കളക്ടറുടെ ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്. ഇവരിൽ 44 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

 

കേസിൽ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലുമാണുള്ളത്. ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം 30 ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്. വിചാരണ കോടതി ജഡ്ജിയെ ഹൈക്കോടതി തീരുമാനിച്ച ശേഷം പ്രത്യേക കോടതിയിൽ വിചാരണ ഉടൻ തുടങ്ങും.

Advertisements
Share news