KOYILANDY DIARY.COM

The Perfect News Portal

തൊവരിമലയിലെ കടുവ വനംവകുപ്പിൻ്റെ കൂട്ടിലകപ്പെട്ടു

വയനാട്: തൊവരിമലയിലെ കടുവ വനംവകുപ്പിൻ്റെ കൂട്ടിലകപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് കടുവ കൂട്ടിലായത്. ഏതാനും മാസങ്ങളായി ഇവിടുത്തെ ജനങ്ങൾ കടുവാഭീതിയിലായിരുന്നു. കൂട്ടിലായ കടുവയെ നാട്ടുകാരെ കാണിക്കാതെ കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാരും വനപാലകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം തീർത്തത്.

 

Share news