KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപ്പാലക്കണ്ടിയിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ നടന്ന കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥ് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉത്സവ ചടങ്ങുകൾക്ക് പുറമെ അന്നദാനം, വൈകിട്ട് തിരുവായുധം എഴുന്നള്ളിപ്പ്, വർണ്ണക്കാഴ്ച എന്നിവ  നടന്നു. 23ന് തിങ്കളാഴ്ച വൈകിട്ട് തൃത്തായമ്പക. 24ന് വൈകിട്ട് സർപ്പപൂജ.
25ന് വൈകിട്ട് പൂത്താലപ്പൊലി, രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം, തദ്ദേശ കലാകാരന്മാരുടെ കലാവിരുന്ന്, 26ന് ചെറിയ വിളക്ക് ദിവസം രാത്രി നാടകം “രുദ്ര പ്രജാപതി”, 27ന് വലിയ വിളക്ക് ദിവസം ഷിനിൽ ബാബു, സൗന്ദര്യ ബാബു എന്നിവർ നയിക്കുന്ന ഇരട്ടത്തായമ്പക, സ്കോളർഷിപ്പ് വിതരണം, മെഗാ ഗാനമേള, 28ന് താലപ്പൊലി ദിവസം വർണ്ണക്കാഴ്ച, നാന്തകം എഴുന്നള്ളത്ത്, പാണ്ടിമേളം, വർണ്ണ വിസ്മയം എന്നിവ നടക്കും. തുടർന്ന് ഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് കൊടിയിറക്കൽ നടക്കും.
Share news