മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ഇറക്കുന്ന കലണ്ടർ പ്രകാശനം ചെയ്തു
.
കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ഇറക്കുന്ന കലണ്ടറിന്റെ പ്രകാശനം പൊയിൽക്കാവ് ഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപകൻ എം. ഗോപാലൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് എം. സി സ്വാഗതവും ട്രഷറർ ശ്രീജിത്ത് മാരാമുറ്റം നന്ദിയും പറഞ്ഞു.



