മലിന ജലം ലോറി സ്റ്റാൻ്റിലേക്ക് ഒഴുക്കിവിട്ട ടീ ഫോം കഫേറ്റീരിയ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി

കൊയിലാണ്ടി: മലിന ജലം ലോറി സ്റ്റാൻ്റിലേക്ക് ഒഴുക്കിവിട്ട കൊയിലാണ്ടി ലീഗ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടീ ഫോം കഫേറ്റീരിയ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. ലോറി സ്റ്റാൻ്റിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ഡ്രൈവർമാർക്ക് വലിയ പരാതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.

തുർന്നാണ് ഇന്ന് നഗരസഭ ആരോഗ്യ വിഭാഗം നേരിട്ടെത്തി സ്ഥാപനം അടച്ചുപൂട്ടിയത്. അറ്റകുറ്റപണി പൂർത്തിയാക്കി പരിശോധനക്ക് ശേഷം ആരോഗ്യ വിഭാഗത്തിൻ്റെ അനുമതിക്കുശേഷമേ ഇനി സ്ഥാപനത്തിന് തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.

