KOYILANDY DIARY

The Perfect News Portal

ശുചിമുറിയിൽ പോകാൻ വിലങ്ങഴിച്ച പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നു. ശുചിമുറിയിൽ പോകാനായി വിലങ്ങഴിച്ചപ്പോഴാണ് വിഷ്ണു ഉല്ലാസ് എന്ന പ്രതി രക്ഷപെട്ടത്. ശുചിമുറിയുടെ ജനലിലൂടെ ചാടി രക്ഷപെടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുവന്നതാണ്. ഇന്ന് ആലപ്പുഴ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് രക്ഷപ്പെട്ടത്. ആലപ്പുഴ നെടുമുടിയിൽ നടന്ന പിടിച്ചുപറിക്കേസിലെ പ്രതിയാണ് ഇയാൾ. പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.