മോഷണ കേസുകളിലെ പ്രതി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ

മോഷണ കേസുകളിലെ പ്രതി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ. പത്തനംതിട്ട വടക്കേമുറി, ചിറ്റാർ, കാരക്കൽ വീട്ടിൽ സുരേഷ് (48) ആണ് അറസ്റ്റിലായത്, കോഴിക്കോട് പാളയത്തുള്ള മഹാലക്ഷ്മി ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്നും സ്ഥാപനത്തിൽ നിന്ന് ഉടമ ഡോർ അടച്ച് പുറത്തേക്ക് പോയ സമയത്ത് 35,000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫോൺ മോഷണം നടത്തുകയായിരുന്നു.
.

.
ഉടൻതന്നെ പരാതിക്കാരൻ ടൌൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് സംഭവസ്ഥലത്തെത്തി പരാതിക്കാന്റെ സ്ഥാപനത്തിലെ CCTV പരിശോധിച്ചപ്പോൾ ഒരാൾ വാതിൽ തള്ളിത്തുറന്ന് മൊബൈൽ എടുത്തു പോകുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തുടർന്ന് കടയുടെ സമീപപ്രദേശങ്ങളിലെയും നഗരത്തിലെ നിരവധി CCTV ക്യാമറകളും പരിശോധിച്ചതിൽ നിന്നും പ്രതിയുടെ സഞ്ചാര പാത മനസ്സിലാക്കി പ്രതിയെ പിന്തുടർന്ന് മാനാഞ്ചിറ പരിസരത്തുനിന്നും മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
.

.
ടൌൺ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിപിൻ, ബിജു, അരുൺ, ശ്രീജേഷ്, സി.പി.ഒ. ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തുട നീളം മാറി മാറി താമസിച്ച് കളവുനടത്തുന്ന സ്വഭാവക്കാരനാണന്നും ഒരു സ്ഥലത്ത് കളവ് നടത്തിയശേഷം മുങ്ങിയശേഷം ദുരെ മറ്റൊരു സ്ഥലത്ത് കളവു നടത്തുകയാണ് പതിവ്.
.

.
പ്രതിക്ക് ഗുരുവായൂർ ടെമ്പിൾ, വാടാനപ്പള്ളി, കുന്നംകുളം, ചങ്ങരംകുളം, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം ടൗൺ നോർത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഭവനഭേദനം നടത്തിയതിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം നടത്തിയതിനും, പൊതുജന ശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
