കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി കൈമാറി

കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വർണാഭരണം കൊയിലാണ്ടി ട്രാഫിക് പോലീസ് എസ് എ മുഖാന്തരം ഉടമയ്ക്ക് കൈമാറി. പെരുവട്ടൂർ കണ്ടം ചാത്തനാരി കമലയ്ക്ക് കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്നും ഇന്ന് വൈകീട്ട് വീണു കിട്ടിയ ഒരു പവൻ സ്വർണ്ണാഭരണം ട്രാഫിക് യൂണിറ്റിൽ ജോലിചെയ്യുന്ന ഹോം ഗാർഡിനെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് ട്രാഫിക് പോലീസിന്റെ അന്വേഷണത്തിൽ റാഹില ആയിഷാസ് പുത്തൻ പള്ളി എന്ന ആളുടെതാണെന്ന് മനസിലാക്കുകയും, തുടർന്ന് കൊയിലാണ്ടി ട്രാഫിക് എസ് ഐ പുരുഷോത്തമൻ, വിജേഷ്. ശ്രീജിത്ത് രാമചന്ദ്രൻ വി, എസ് സി പി ഓ എന്നിവരുടെ നേതൃത്വത്തിൽ സ്വർണ്ണം ഉടമയ്ക്ക് കൈമാറുകയായിരുന്നു.

