KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നു; മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ ദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം, കേരളത്തിനെതിരെ കേരളത്തിന് പുറത്ത് വന്‍ വ്യാജപ്രചരണമാണ് നടക്കുന്നത്. കേരളം വ്യവസായ സൗഹൃദം, യുവാക്കളും പുറത്തു തൊഴില്‍ തേടി പോകുന്നു എന്നിങ്ങനെയാണ് പ്രചരണങ്ങള്‍ നടത്തുന്നതെന്നും ഇത് കേരളത്തിലേക്ക് വ്യവസായികള്‍ എത്തുന്നത് തടയാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ഐക്യം പ്രധാനമാണ്. അത് ഉറപ്പ് വരുത്തി മാത്രമേ നാടിന് മുന്നേറാനാവുകയുള്ളൂവെന്നും എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായ തൊഴിലാളികളുടെ ഐക്യം പ്രധാനമാണ്. ഇന്ത്യ എന്ന ആശയവും ഇന്ത്യന്‍ ഭരണഘടനയും പലവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ തൊഴിലാളികളുടെ സംഘടിതമായ ഇടപെടല്‍ ആണ് രാജ്യത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്. അതോടൊപ്പം അനുബന്ധ മേഖലയിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ വ്യാവസായ മേഖലയില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യുവാക്കളെ തൊഴില്‍ദാതാക്കരും സംരംഭകരും ആക്കി മാറ്റാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആശയങ്ങളെ ഉല്‍പ്പന്നങ്ങളായി മാറ്റാന്‍ യുവാക്കള്‍ക്ക് പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ട് അപ് നയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements