KOYILANDY DIARY.COM

The Perfect News Portal

ചെണ്ടമേളത്തിൽ തുടർച്ചയായി ജിവിഎച്ച്എസ്എസ്-ന് വിജയം

കൊയിലാണ്ടി: പഞ്ചാരിയിൽ കൊട്ടി കയറി ചെണ്ടമേള മൽസരത്തിൽ കൊയിലാണ്ടി ജി.വി. എച്ച്.എസ്. ജില്ലയിലേക്ക് മൽസരിക്കാൻ അർഹത നേടി. ഉപജില്ലാ കലാമേളയിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേള മത്സരത്തിൽ തുടർച്ചയായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. വിജയികളായി. ജില്ലാ തലത്തിലേക്ക് മൽസരിക്കാൻ യോഗ്യത നേടി പഞ്ചാരിമേളത്തിൽ നാലും, അഞ്ചും കാലങ്ങൾ കൊട്ടിക്കയറിയാണ് ജി.വി.എച്ച്.എസ്.എസ് വിജയിച്ചത്.
കൊരയങ്ങാട് വാദ്യസംഘത്തിൻ്റെ കീഴിൽ ചെണ്ടമേളം അഭ്യസിക്കുന്നവരാണ് വിജയികളായവർ. കളിപ്പുരയിൽ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കുട്ടികളെ മൽസരത്തിനു തയ്യാറെടുപ്പിക്കുന്നത്. കഴിഞ്ഞ 18 വർഷവും സംസ്ഥാന തലത്തിൽ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ്. വിജയപീഠത്തിൽ കയറുന്നത്.
Share news