പിഷാരികാവ് ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസർക്കെതിരെ വന്ന വാർത്തയുടെ ഉറവിടം കണ്ടെത്തണം; ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തെയും എക്സിക്യൂട്ടിവ് ഓഫീസറെയും കളങ്കപ്പെടുത്തുന്ന രീതിയിൽ വന്ന വാർത്ത തെറ്റാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ വ്യക്തമാക്കിയതിനാൽ സമഗ്രമായ അന്വേഷണം നടത്തി വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് പിഷാരികാവ് ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂരും ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്നും ആവശ്യപ്പെട്ടു.
