കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ചാലോറ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ജനുവരി 10 മുതൽ 14 വരെയാണ് ഉത്സവാഘോഷം നടക്കുന്നത്. 14ന് പുലരും വരെ തിറകളോട് കൂടി ഉത്സവം സമാപിക്കും.