KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി

കോഴിക്കോട് കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. ആറു മാസം പഴക്കം ഉണ്ടെന്ന് പ്രാഥമിക വിവരം. നിലവിൽ ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വർഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ദേശീയ പാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. എന്നാൽ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതിൽ വ്യക്തത ആയിട്ടില്ല.

Share news