ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 8 എഫ്‌ഐആറുകളില്‍ പ്രതികളുടെ പേര് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 18 എഫ്‌ഐആറുകളില്‍ പ്രതികളുടെ പേര് പ്രത്യേകം പറഞ്ഞിട്ടില്ല. നാല് കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
