വിയ്യൂർ വായനശാല സംഘടിപ്പിച്ച സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി

ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി.. വിയ്യൂർ വായനശാല സംഘടിപ്പിച്ച കെ. സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും, ഒ.കെ വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ് മണിക്കും വേണ്ടിയുള്ള ഷൂട്ടൗട്ട് മത്സരം നാടിനെയാകെ ആവേശത്തിലാഴ്ത്തി.
പരിപാടി കേരള ഫുട്ബോൾ താരം കൃഷ്ണപ്രിയ എ.ടി. ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അദ്ധ്യക്ഷത വഹിച്ചു.

കെ.ടി. ദാസൻ, രജീഷ് പി, സബീഷ്, റിജേഷ്, ജയൻ എ. എ.ടി, ശ്രീജേഷ് പി.കെ എന്നിവർ സംസാരിച്ചു. ആവേശകരമായ ഫൈനലിൽ വോയ്സ് ഓഫ് വിയ്യൂർ, ദോഹ FC അരിക്കുളത്തിനെ പരാജയപ്പെടുത്തി. വോയ്സ് ഓഫ് വിയ്യൂരിൻ്റെ അതുൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്ക്കാരം നേടി. കെ.ടി. ദാസൻ, രജിത്ത് കുമാർ എൻ.കെ എന്നിവർ മത്സരം നിയന്ത്രിച്ചു.

വിജയികൾക്ക് വായനശാല സെക്രട്ടറി പി.കെ ഷൈജു, സ്വാഗത സംഘം ചെയർമാൻ വികാസ് കയ്യിൽ എന്നിവർ ചേർന്ന് സമ്മാനങ്ങൾ കൊമാറി. ചടങ്ങിന് നിധീഷ് എ.കെ സ്വാഗതവും രാഗേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
