KOYILANDY DIARY

The Perfect News Portal

കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ തഴഞ്ഞെന്ന് ശിവസേന ഷിൻഡെ പക്ഷം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിഞ്ജചെയ്തതിനു പിന്നാലെ എൻഡിഎയിൽ സ്വരചേർച്ചയില്ലാതായി. എൻഡിഎ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി ആയ തങ്ങൾക്ക്‌ കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ  തഴഞ്ഞെന്നാണ്  ശിവസേന ഷിൻഡെ പക്ഷം ഉന്നയിക്കുന്ന പരാതി. മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും പൂർത്തിയായതിനുതൊട്ടു പിന്നാലെയാണ്‌ ഷിൻഡെ പക്ഷം അതൃപ്തി രേഖപ്പെടുത്തിയത്‌.

മുന്നണിക്കുള്ളിൽ എൻഡിഎ രണ്ടു നീതിയാണ്‌ നടപ്പാക്കുന്നതെന്നാണ്‌ ഷിൻഡെ പക്ഷം ആരോപിച്ചത്‌. ഏക്നാഥ്‌ ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ്‌ നേതാക്കൾ അതൃപ്തിയറിയിച്ചത്‌. വിരലിലെണ്ണാവുന്ന സീറ്റുകളുള്ള പാർട്ടികൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം കിട്ടിയപ്പോൾ ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം മാത്രമാണ്.

Advertisements

ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷിയാണ്‌ ശിവസേനയെന്നത്‌ പുതിയസർക്കാർ മറന്നെന്ന്‌ ശിവസേന എംപി ശ്രീരംഗ് ബർനെ പറഞ്ഞു. അജിത് പവാറിന്റെ എൻസിപി  വിഭാഗത്തിന്‌ ക്യാബിനറ്റ് പദവി കൊടുക്കാത്തതും നീതികേടാണെന്ന്‌ ബർനെ പറഞ്ഞു. കാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻസിപി പ്രതിഷേധം അറിയിച്ചിരുന്നു.  

Advertisements