കൊയിലാണ്ടി വെറ്റിനറി ഹോസ്പിറ്റലിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാം ഘട്ടത്തിന് തുടക്കമായി
.
കൊയിലാണ്ടി: കൊയിലാണ്ടി വെറ്റിനറി ഹോസ്പിറ്റലിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാം ഘട്ടം, ചർമ്മ രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം എന്നിവയുടെ മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ നിർവഹിച്ചു. കൊയിലാണ്ടി മൃഗാശുപത്രി കൊമ്പൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി. ടി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ജെസ്‌ലു വി എം, കാഫ് ഫീഡ് സബ്സിഡി സ്കീം അസിസ്റ്റന്റ് ഡയറക്ടർ ഡോ: മനോജ്‌ലാൽ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ നിധീഷ് എ കെ എന്നിവർ സംസാരിച്ചു. ചടങ്ങിന് സീനിയർ വെറ്റിനറി സർജൻ ഡോ: സുനിൽ കുമാർ സ്വാഗതവും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മിഥുൻ എം എം നന്ദിയും പറഞ്ഞു.
Advertisements




