KOYILANDY DIARY.COM

The Perfect News Portal

സ്പോർട്സ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് മാർച്ച് 4ന് നടക്കും

സ്പോർട്സ് അക്കാദമി സെലക്ഷൻ ട്രയൽസ്.. മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് മാർച്ച് 4ന് രാവിലെ 7:30 മുതൽ മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്കിൽ വച്ച് നടക്കും.
 ഈ വർഷം നാലാം ക്ലാസ് മുതൽ + 1 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. പ്രസ്തുത ദിവസം 7:30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് എന്നിവ കയ്യിൽ കരുതേണ്ടതാണ്.
സംസ്ഥാന തല കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്. സ്കൂൾ പി.ടി.എ.യുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: സമീർ പി 9496831540, ലത്തീഫ് 8547831158, ദേവദാസ് 9496254437, സുബൈർ 9496163430.
Share news