സമ്പാദ്യ കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ചിങ്ങപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. തങ്ങളുടെ കൊച്ചു സമ്പാദ്യം ഉൾപ്പെടുന്ന നാണയത്തുട്ടുകൾ അടങ്ങിയ പണക്കുടുക്കകളാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുട്ടികൾ മാതൃകയായത്. സ്കൂളിലെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് വയനാടിനൊപ്പം കൈകോർക്കാൻ
പണക്കുടുക്കകളുമായി എത്തിയത്.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാറിന് സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ പണക്കുടുക്ക കൈമാറി. പി.ടി.എ. പ്രസിഡൻ്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.എം. രജുല, പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി,എന്നി വർ പ്രസംഗിച്ചു.
