KOYILANDY DIARY

The Perfect News Portal

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആര്‍ ടി.സി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രതിമാസം മുഴുവന്‍ ശമ്പളവും ഒറ്റത്തവണയായി നല്‍കണമെന്നത് ഏറെക്കാലമായുള്ള ജീവനക്കാരുടെ ആവശ്യമാണ്.

 

അതിനായുള്ള സംവിധാനം ഉടന്‍തന്നെ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചത്.

Advertisements