KOYILANDY DIARY.COM

The Perfect News Portal

കാസ്റ്റിങ് കൗച്ച് യാഥാർത്ഥ്യം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹേമ കമീഷൻ റിപ്പോർട്ട്

കൊച്ചി: സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന ചൂഷണങ്ങൾ തുറന്നു കാട്ടി ഹേമ കമീഷൻ റിപ്പോർട്ട്. സിനിമ സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത വിവേചനം റിപ്പോർട്ടിൽ തുറന്നു കാട്ടുന്നു. സിനിമ മേഖലയിലെ  വനിതകൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്ന് വിളിക്കും. വ്യാപകമായ ലൈംഗിക ചൂഷണം സിനിമ രംഗത്ത് നിലനിൽക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സിനിമ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. പലരും നൽകിയ മൊഴി അനുസരിച്ച് പോക്സോ നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട സംഭവങ്ങൾ ഉണ്ട്. സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിലാണ് പലരും നിശബ്ദത പാലിക്കുന്നത്. കേസുമായി പോയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.

വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. അപ്പീൽ നൽകിയ അഞ്ച് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് നേരിട്ട് നൽകിയത്‌.

Advertisements
Share news