KOYILANDY DIARY.COM

The Perfect News Portal

കേളപ്പജി സ്മാരകം പണിയണമെന്ന് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു

കൊയിലാണ്ടി: കേളപ്പജി സ്മാരകവും ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ മൂസിയവും പണിയണമെന്ന് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേളപ്പജിയുടെ 55-ാമത് ചരമദിനത്തിന്റെ ഭാഗമായി രാവിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കേളപ്പജിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ ജനങ്ങൾ ജില്ലാകമ്മറ്റി അംഗം സുരേഷ് മേലെപുറത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാകമ്മറ്റി അംഗവും ലോകകേരള സഭാ അംഗവുമായ കബീർ സലാല മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ  പ്രസിഡണ്ട് RJD അഡ്വ. കെ ടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ ജയദേവൻ രാഷ്ട്രീയ യുവജനതാദൾ നേതാവും സാമുഹിക പ്രവർത്തനകനുമായ അരുൺ നമ്പ്യാട്ടിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുകുന്ദൻ മാസ്റ്റർ സ്വാഗതവും കോരക്കണ്ടി ഗിരീശൻ നന്ദിയും പറഞ്ഞു. 
Share news