പള്ളി തകര്‍ത്താണ് രാമക്ഷേത്രമുണ്ടാക്കിയത്; ആര് ക്ഷണിച്ചാലും പോകരുത്: വി എം സുധീരന്‍
തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര് ക്ഷണിച്ചാലും പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ബാബറി മസ്ജിദ് തകര്‍ത്താണ് രാമക്ഷേത്രമുണ്ടാക്കിയതെന്നും അതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിനെ ആര് ക്ഷണിച്ചാലും നിരാകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.

തീവ്ര ഹിന്ദുത്വ വര്‍ഗീയ നിലപാടുകള്‍ ആളികത്തിക്കാനുള്ള ഉപാധിയായി ബിജെപി രാമക്ഷേത്ര നിര്‍മാണത്തെയും ഉദ്ഘാടനത്തെയും മാറ്റുമ്പോള്‍ കോണ്‍ഗ്രസ് മാത്രമല്ല ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ കക്ഷികളും ഒരുകാരണവശാലും പങ്കെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അവര്‍ വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വ സമീപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിവിധി ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരഗാന്ധിയും ഉയര്‍ത്തിപിടിച്ച മതേതര മൂല്യങ്ങള്‍ മാത്രമാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ത്ത് ഇന്ത്യയില്‍ ഏകാധിപത്യ വാഴ്ച നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ രണ്ടാം സ്വാതന്ത്ര്യസമരം രാജ്യത്തിന് അനിവാര്യമായിരിക്കുന്നു.


പാര്‍ലമെന്റില്‍ അഭിപ്രായം പറഞ്ഞാല്‍, അദാനിയെ എതിര്‍ത്താല്‍, എതിര്‍ക്കുന്നവരുടെ അംഗത്വം റദ്ദാക്കുന്ന അവസ്ഥയാണുള്ളത്. 100ല്‍ പരം പ്രതിപക്ഷ എംപിമാരെമാരെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയാണ് സുപ്രധാന നിയമങ്ങള്‍ പാസാക്കുന്നതെന്ന് സുധീരന്‍ വ്യക്തമാക്കി

