KOYILANDY DIARY.COM

The Perfect News Portal

ലോക ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.

തിക്കോടി പഞ്ചായത്തിൽ ലോക ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. മനുഷ്യവിസർജ്യം കുടിവെള്ളത്തിലെത്തി ചേർന്നതുമൂലം സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയകളൂടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ സുരക്ഷിതമായ മനുഷ്യ വിസർജ്യ സംസ്കരണത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
സ്വച്ചതാ റൺ കാമ്പയിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവഹിച്ചു. വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേന, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ കൂട്ടയോട്ടത്തിൽ  പങ്കെടുത്തു.
Share news