KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നതതലം മൂടാടി പഞ്ചായത്തിലെത്തി ചർച്ച നടത്തി

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നതതല ഉദ്യോഗസ്ഥ സംഘം മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി ചർച്ച നടത്തി. എം.എൽ.എയുടെ നിയമസഭ സബ്മിഷൻ്റ ഭാഗമായി നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറും സബ് കലക്ടറുമായ ഡോ. മീണ ഐ എ എസ്, എൻഎച്ച് പ്രൊജക്റ്റ്  ഡയറക്ടർ അശുതോഷ്, മറ്റ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്തിലെത്തിയായിരുന്നു ചർച്ച നടത്തിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മൂടാടി – തിക്കോടി പഞ്ചായത്തുകളിലെ പ്രശ്നങ്ങളുടെ ഗൗരവം സംഘത്തെ ബോധ്യപ്പെടുത്തി – മൂടാടി പതിനൊന്നാം വാർഡിലെ ഗോഖലെ സ്കൂൾ ഭാഗത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്നറിയിച്ചു. മൂടാടി അണ്ടർപാസിൽ പണി പൂർത്തിയാകുന്നതോടെ വെള്ളം പൂർണമായും ഒഴിവാകുമെന്നും. പുറക്കൽ ഭാഗത്തെ ഉയർന്ന ഭാഗത്ത് നിന്ന് താഴോട്ട് കൾവർട്ടിൽ നിന്ന് വെള്ളം ഒഴുകുന്നത് ഡ്രൈനേജ് വഴി തിരിച്ച് വിടാൻ പഞ്ചായത്തുമായി യോജിച്ച് പദ്ധതി തയാറാക്കുമെന്നും അറിയിച്ചു.
നിലവിൽ മുറിക്കപ്പെട്ട പുറക്കൽ – വീമംഗലം – നന്തി റോഡ് പുനസ്ഥാപിക്കാൻ പരിശോധന നടത്താൻ എൻഎച്ച് സൈറ്റ് എൻജിനിയറെ ചുമതലപ്പെടുത്തി. നന്തി പള്ളിക്കര റോഡ് ഗതാഗതം സുഗമമായി നടത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യത്തിനും പരിശോധിച്ച് വേണ്ട കാര്യങ്ങർ ചെയ്യാമെന്നും, നന്തി ടൗണിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്നും വാഗാഡ് ലേബർ ക്യാമ്പിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കമ്പനി അധികൃതരോട് സബ് കലക്ടർ നിർദ്ദേശം നൽകി.
രണ്ടാം വാർഡിൽ ഇരുപതാം മൈൽസിൽ ഡ്രൈനേജ് മൂലമുള്ള പ്രശ്ന പരിഹാരത്തിന്ന് നടപടിയായി. യോഗത്തിൽ ജനപ്രതിനിധികളായ എം.പി. ശിവാനന്ദൻ, ദുൽഖിഫിൽ, ജമീല സമദ്, കെ. ജീവാനന്ദൻ മാസ്റ്റർ, ആർ. വിശ്വൻ, റഫീഖ് പുത്തലത്ത്, ഷഹിർ എം കെ, ഷിജ പട്ടേരി, പാർട്ടി നേതാക്കളായ എം.പി.ഷിബു, കെ.സത്യൻ, വി.വി.സുരേഷ്, കളത്തിൽ ബിജു, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സി.വി. ബാബു, നാണു കെ.ടി എന്നിവർ പങ്കെടുത്തു.
Share news