സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഓട്ടോെ ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഓട്ടോെ ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. ഇന്നു രാവിലെ 9.30 ഓടെയാണ് താലൂക്ക് ആശുപത്രിക്ക് മുൻവശത്തായി അപകടം നടന്നത്. കോഴിക്കോട് നിന്ന് തലശ്ശേരിയിലെക്ക് പോവുകയായിരുന്ന KL 10 A 4574 നമ്പർ ബസ്സാണ്. KL 56 L 66 18 നമ്പർ ഓട്ടോയിലിടിച്ചത്. ഓട്ടോ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയിൽ ബസ് മുന്നോട്ടെടുത്ത് പോകാൻ ശ്രമിക്കവെ നാട്ടുകാർ തടയുകയായിരുന്നു. അമിത വേഗതയിൽ രണ്ട് ബസ്സുകൾ ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയിൽ ഇടിച്ചത്. ഇതൊടെ ഗതാഗത കുരുക്ക് രൂക്ഷമായി. ഒടുവിൽ പോലീസെത്തി നടപടി സ്വീകരിച്ചു. സ്വകാര്യ ബസ്സുകളുടെ മരണപാച്ചിലും, ഓവർടേക്ക് ചെയ്യുന്നതും നിരവധി അപകടങ്ങളാണ് വരുത്തിവെക്കുന്നത് ഇതിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്.

