മുളക് പൊടി വിതറി കാറിൽ നിന്ന് 25 ലക്ഷം കവർന്നെന്ന വ്യാജ പരാതിയിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

.
കൊയിലാണ്ടി: മുളക് പൊടി വിതറി കാറിൽ നിന്ന് 25 ലക്ഷം കവർന്നെന്ന വ്യാജ പരാതിയിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻ്റിൽ കഴിയുന്ന പ്രതികളായ പയോളി സ്വദേശി ഷുഹൈൽ, താഹ, യാസിർ എന്നിവരെയാണ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്. ഇന്ന് രാവിലെയാണ് കൊയിലാണ്ടി പോലീസ് പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ നൽകിയത്. പ്രതികളിൽ നിന്ന് 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. 72 ലക്ഷം കണ്ടെത്താനുണ്ടെന്നാണ് വൺ ഇന്ത്യാ എടിഎം കമ്പനി പറയുന്നത്.

ബാക്കിയുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബാധ്യതകൾ തീർക്കാൻ പണം ഉപയോഗിച്ചതായാണ് പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. എന്നാൽ ആർക്കൊക്കെയാണ് പ്രതികൾ പണം നൽകിയതെന്നും, കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിിയൽ വിട്ടുകിട്ടിയ പ്രതികളുമായി പോലീസ് തിക്കോടി കാത്തോലിക് സിറിയൻ ബാങ്കിലും, വൺ ഇന്ത്യ എ.ടി.എം കൌണ്ടറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.

